ന്യൂ മലബാർ പുനരധിവാസ കേന്ത്രത്തിലേക്ക് സ്വാഗതം. കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മടികൈ ഗ്രാമ പഞ്ചായത്തിലെ മലപ്പച്ചേരി എന്ന ഗ്രാമത്തിലാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് എന്ന NMPC കുടുംബം സ്ഥിതിചെയ്യുന്നത്.അനാഥർ, വൃദ്ധർ, വികലാങ്കർ, മാനസിക രോഗികൾ, കാഴ്ചയില്ലാത്തവർ, ബധിരരും ഊമയുമായിട്ടുള്ളവർ, തെരുവുകളിൽ അഭയം തേടിയിരുന്നവർ, പലതരം ദുരിതം അനുഭവിക്കുന്നവർ, എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവർ തെരുവുകളിൽ നയിക്കളോടൊപ്പമിരുന്ന് ഒരു നേരത്തെ വിശപ്പടക്കുന്നവർ, ആത്മഹത്യ പ്രവണതയുള്ളവർ, കിടപ്പു രോഗികൾ തുടങ്ങിയ വേതന ജനകമായ ജീവിതങ്ങൾക് തണലാകുന്ന സ്ഥാപനമാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ്.
2003 ൽ ആരംഭിച്ച ഈ സ്ഥാപനം കഴിഞ്ഞ 18 വർഷം കൊണ്ട് 1803 ജീവിതങ്ങൾക് അഭയമായി. നിലവിൽ 115 അന്തേവാസികൾ ഉള്ള ഈ സ്ഥാപനത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. സ്നേഹമെന്ന മതത്തിൽ എല്ലാവരും അവരവരുടെ വിശ്വാസത്തിൽ സംതൃപ്തിയോടെ ഇവിടെ ജീവിക്കുന്നു. മാനസികവും ശാരീരികവുമായി തളർന്നവർക് താങ്ങായി നില്കുന്നത് ശാരീരിക വൈകല്യമുള്ള 75 % വികലാങ്കനായ ചാക്കോയാണ്. 7 വർഷക്കാലമായി കാസറഗോഡ് ജില്ലയിലെ ബേക്കലം പള്ളിക്കരയിൽ ഒരു വാടകകെട്ടിടത്തിലായിരുന്നു ന്യൂ മലബാർ പുനരധിവാസ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പിന്നീട് കുടുംബസ്വത്ത് വിറ്റ് ലഭിച്ച തുക കൊണ്ട് 90 സെന്റ് സ്ഥലം കാസറഗോഡ് ജില്ലയിലെ തന്നെ മടികൈ ഗ്രാമ പഞ്ചായത്തിലെ മലപ്പച്ചേരിയിൽ വാങ്ങുകയും നല്ലവരായ ജനങ്ങളുടെ പിന്തുണയിൽ ഒരു ഭവനം പണിയുകയും ചെയ്തു.
ലാഭേച്ഛ ഇല്ലാത്ത,വിഭാഗിയമല്ലാത്ത,മതേതര ജീവകാരുണ്യ സംരംഭം.
പരിമിതമായ സൗകര്യങ്ങൾ കാരണം പുതുതായി വരുന്ന അർഹതപ്പെട്ട അന്തേവാസികളെ ഞങ്ങള്ക് സ്വീകരിക്കാൻ സാധിക്കുന്നില്ല. കണ്മുന്നിൽ കാണുന്ന വേദനയനുഭവിക്കുന്ന അര്ഹതപെട്ടവരെ സ്വീകരിക്കാൻ സാധിക്കുന്ന ഒരു ഭവനം പണിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിന് താങ്കളുടെ നിർലോഭമായ സഹായം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഓരോ രൂപയും ഈ ജീവിതങ്ങളെ സന്തോഷകരവും മാന്യവുമായ ജീവിതം നയിയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ സംഭാവന പ്രധാനമാണ്. ചെറിയ സംഭാവന പോലും ഞങ്ങള്ക് വളരെ വിലപ്പെട്ടതാണ്. അതിന് താങ്കളുടെ നിർലോഭമായ സഹായം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഈ സ്ഥാപനത്തിന്റെ ദർശനവും ദൗത്യവും അനാഥർ, വൃദ്ധർ , വികലാങ്കർ ,മാനസിക രോഗികൾ തെരുവിൽ ഉപേക്ഷിക്കപെട്ടവർ തുടങ്ങിയവർക് അഭയം നൽകുകയും പരിചരിച്ചു കൊണ്ട് അവരെ മികച്ച ജീവിതത്തിലേക്കു ഉയർത്താൻ സഹായിക്കുക എന്നതാണ്.
സേവനം നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു
OLD AGE HOME
Mental Illness Care
Physically Disabled Care
Palliative Care
Current Building of NMPC Trust
New Block Works pending since 2017
Please remember us in your prayers and extend your hand of generosity to power our activities.
NMPC Trust | Designed by folksdev.com