Know about NMPC Trust
എം.എം ചാക്കോ എന്ന വ്യക്തിയുടെ ജീവകാരുണ്യ ചിന്തയിൽ നിന്നാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനം ഉടലെടുത്തത്.
വയനാട് കല്പറ്റയ്ക്കടുത്തുള്ള വാഴവറ്റയിലാണ് ചാക്കോയുടെ സ്വദേശം.മുളകുടിയിൽ ജോസഫ് ത്രേസ്യാമ്മ ദമ്പദികളുടെ നാല് മക്കളിൽ മൂന്നാമൻ.5 വയസിൽ പോളിയോയുടെ അവശതകൾ ശരീരത്തെ ക്ഷയിപ്പിച്ചു.എന്നാൽ മനസിന്നെ അത് ബാധിച്ചില്ല.മാതാപിതാക്കളുടെ പിന്തുണയോടെ ജീവിതം മുന്നോട്ട് നയിച്ച്.തന്റെ വേതനകളിൽ തനിക് ബലമായി എന്നും മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നു.എന്നാൽ മാതാപിതാക്കളുടെയോ മറ്റാരുടെയോ പിന്തുണ ലഭിക്കാത്ത വൈകല്യമുള്ള ധാരാളം മക്കൾ സമൂഹത്തിലുണ്ട് എന്ന തിരിച്ചറിവുണ്ടായ അന്ന് മനസ്സിൽ കുടിയേറിയതാണ് ഒരു സ്വപ്നം.തന്നെ പോലെ വേതനനുഭവിക്കുന്ന മനുഷ്യ ജീവനുകൾക്ക് തണലേകുക എന്ന വലിയ സ്വപ്നം.
കണ്മുന്നിൽ കാണുന്ന വേതനയനുഭവിക്കുന്ന എല്ലാവരെയും സ്വീകരിക്കാൻ സാധിക്കുന്ന ഒരു ഭവനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.തന്റെ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണത്തിന്നായി കെഞ്ചുമ്പോൾ സമൂഹം ഭ്രാന്തന്നെന്നു ചിത്രീകരിച് ആട്ടിയോടിക്കുന്ന ജീവനുകളേയും,വികലാംഗരെയും വാർദ്ധക്യത്തിൽ ഒറ്റപെട്ടുപോയവരെയും ചേർത്തുപിടിച്ചു കൊണ്ട് അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു ഭവനമാണ് ഞങ്ങളുടെ സ്വപ്നം
ഒരു കൂട്ടം സുമനസ്സുകളുടെ സഹായം കൊണ്ടാണ് NMPC കുടുംബം മുന്നോട്ടുപോകുന്നത്.നിരാലമ്പറായ കുറേ മനുഷ്യർക്ക് മികച്ച പരിചരണവും ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും നല്കണമെന്ന് ഞങ്ങൾക് ആഗ്രഹമുണ്ട്.അതിന് താങ്കളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
Please remember us in your prayers and extend your hand of generosity to power our activities.
NMPC Trust | Designed by folksdev.com