Our Services & Facilities

Know about NMPC Trust

ഞങ്ങളുടെ സേവനങ്ങൾ

ഒരു കൂട്ടം സുമനസുകളുടെ സഹായം കൊണ്ടാണ് NMPC കുടുംബം മുന്നോട്ട് പോകുന്നത്. നിരാലംബരായ കുരേ മനുഷ്യർക്കു മികച്ച പരിചരണവും ചികിത്സയും അടിസ്ഥാന സൗകര്യവും നൽകണം എന്ന ഞങ്ങൾക് ആഗ്രഹമുണ്ട്.

വാർദ്ധക്യകാല പരിചരണം

മാനസികരോഗ സംരക്ഷണം

ശാരീരിക വൈകല്യമുള്ളവരുടെ പരിചരണം

സാന്ത്വന പരിചരണം

ഓവർവ്യൂ

നഗരങ്ങളിലെ എച്ചിൽ കൂമ്പരങ്ങളിൽ നിന്നും നായ്ക്കളോടൊപ്പമിരുന്ന് വിശപ്പടക്കുന്ന മനുഷ്യ ജീവനുകൾ ഇന്നും സമൂഹത്തിലുണ്ട്. തന്റെ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണത്തിനായി കെഞ്ചുമ്പോൾ സമൂഹം ഭ്രാന്തനെന്നു ചിത്രീകരിച്ച് ആട്ടിയോടിക്കുന്ന ജീവനുകൾക്ക് അത്താണിയാവുക എന്നതാണ് ന്യൂ മലബാർ പുനരധിവാസകേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനലക്ഷ്യം. മനുഷ്യരാണെന്ന് പോലും കണ്ടാൽ തിരിച്ചറിയാതെ താടിയും മുടിയും കൊണ്ട് മുഖം മുഴുവൻ മറഞ്ഞ്, ശരീരത്തിൽ വസ്ത്രങ്ങൾ ഒട്ടിപ്പിടിച്ച്, അഞ്ചാറ് ഷർട്ടുകളും ധരിച്ച് വഴിയോരങ്ങളിലും കടതിണ്ണകളിലും കഴിയുന്ന തെരുവ് ജീവിനങ്ങളെ കണ്ടെത്തി, അവരെ ശുശ്രൂഷിച്ച് സന്തോഷപ്രദവും മാന്യവുമായ ജീവിതം നയിക്കാൻ അവരെ ഇൗ പുനരധിവാസ കേന്ദ്രം സഹായിക്കുന്നു. ദേഹത്ത് വസ്ത്രം ഒട്ടിയിരിക്കുന്നതിൽ ചെത്തി മുറിച്ചെടുക്കേണ്ട അവസ്ഥകൾ പോലും ഉണ്ടായിട്ടുണ്ടെന്ന് പറയാം. മുത്തവും വിനുവും കുഞ്ഞമ്പാടിയുമെല്ലാം ഇങ്ങനെയുളള അവസ്ഥകളിൽ നിന്നും പുതിയ ജീവിതത്തിലേക്കെത്തിയ ഉദാഹരണങ്ങളാണ്. നടന്നുപോകുന്നതിനിടയിൽ താൻ അറിയാതെ തന്നെ മലമൂത്ര വിസർജനം ചെയ്ത്, വീടുകൾ തോറും ഒരു നേരത്തെ ഭക്ഷണത്തിനായി ഭിക്ഷയാചിത്തുകൊണ്ട് നടന്നിട്ടും ദുർഗന്ധം വമിക്കുന്നതിനാൽ ആളുകൾ ആട്ടിയോടിക്കുകയും ദിവസങ്ങൾ തോറും ഭക്ഷണം കഴിക്കാതെ തളർന്ന് വീഴുകയും ചെയ്ത മുസ്തഫയെ ഇൗ അവസ്ഥയിൽ നിന്നും പുതിയ ജീ്വിതത്തിലേക്കെത്തിക്കാൻ ഇൗ സ്ഥാപനം തുണയായതിനാൽ അദ്ദേഹം ഇന്ന് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം എന്ന ഇൗ സ്ഥാപനത്തിന്റെ ഏറ്റവും മികച്ച ശുശ്രൂഷകനായി വർത്തിക്കുന്നു.

വാർദ്ധക്യത്തിൽ പരിചരണം

വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയവർ, അനാഥരായ ധാരാളം വൃദ്ധജനങ്ങളെ NMPC ട്രസ്റ്റ് പരിപാലിക്കുന്നുണ്ട്. ഇവർക്ക് കരുണയും വാത്സല്യവും സ്നേഹവും മികച്ച പരിചരണവും ചികിത്സയും നൽകുന്നു. എല്ലാ അർത്ഥത്തിലും അവരുടെ വീടെന്നു വിളിക്കാൻ കഴിയുന്ന ഒരു സ്ഥലം അവർക്ക് നൽകുകയെന്നതാണ് ഞങ്ങളുടെ ദൗത്യം.

ശാരീരിക വൈകല്യമുള്ളവരുടെ പരിചരണം

അംഗവൈകല്യമുള്ളവരും, പ്രാഥമികാവശ്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ പറ്റാത്തവരുമായ ധാരാളം അന്തേവാസികൾ NMPC ട്രസ്റ്റിൽ ഉണ്ട്. വൈകല്യം മൂലം സ്വഭവനങ്ങളിൽ നിന്നുപോലും അവഗണന നേരിട്ടവരാണ് ഇവരിൽ ഭൂരിഭാഗവും. ഇവർക്ക് പരിചരണവും സ്നേഹവും നൽകുവാനും ശുശ്രൂഷിക്കുവാനും ആരും തയ്യാറാവാത്ത സാഹചര്യത്തിൽ NMPC ട്രസ്റ്റ് കുടുംബം ഇവരെ ഏറ്റെടുക്കുന്നു. തുടർന്ന് മികച്ച പരിചരണവും അനിയോജ്യമായ ചികിത്സ രീതികളും നൽകുന്നു.പരസഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ഫിസിയോതെറാപ്പി പോലുള്ള ചികിത്സയും കരകൗശല നിർമ്മാണം പോലുള്ള തൊഴിൽ പരിശീലനവും നൽകുന്നു.

പാലിയേറ്റീവ് കെയർ

കിടപ്പുരോഗികളെ പരിചരിക്കുന്നതിന് NMPC ട്രസ്റ്റ് അതീവ ശ്രദ്ധ നൽകുന്നുണ്ട്. രോഗങ്ങൾ ബാധിച്ച് ആരാലും ആശ്രയമില്ലാതെ ഒറ്റപ്പെടുന്ന രോഗികൾ, എൻഡോസൾഫാൻ കിടപ്പുരോഗികൾ, തുടങ്ങിയവരെയും മലബാർ ട്രസ്റ്റ് കുടുംബം അഭയം നൽകുന്നു. ഗവൺമെന്റ് ആശുപത്രികളിൽ നിന്നും മറ്റാരും സഹായിക്കാനില്ലാത്ത പരസഹായം കൂടാതെ ജീവിക്കേണ്ടിവരുന്ന വൃദ്ധരേയും മലബാർ ട്രസ്റ്റ് സംരക്ഷിക്കുന്നുണ്ട്.

മാനസിക വെല്ലുവിളി നേരിടുന്നവരുടെ സംരക്ഷണം

തെരുവിൽ അലഞ്ഞു നടന്നിരുന്നവർ,നഗരങ്ങളിലെ എച്ചിൽ നിന്നും പെറുക്കി തിന്നുന്നവർ,നായികയോടൊപ്പം ഇരുന്ന് ആഹാരാവശിഷ്ടങ്ങൾ ഭക്ഷിക്കുന്നവർ,ഓവുചാലുകൾ നിന്നും ദാഹം ശമിപ്പിക്കുന്നവർ തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന യുവാക്കളും യുവതികളും പ്രായമായവരും NMPC Trust ൽ ഉണ്ട്.ഇവർക്ക് പരിചരണവും സ്നേഹവും കരുതലും നൽകി മികച്ച ജീവിതത്തിലേക്ക് ഉയർത്താനും ഇന്ത്യയുടെ നാനാഭാഗങ്ങളിൽ ഉള്ള അവരുടെ സ്വന്തം വീടുകൾ കണ്ടുപിടിച്ച് ഏൽപ്പിക്കുകയും ചെയ്യുന്നു.അങ്ങനെ 245 ഓളം ആളുകളെ സ്വന്തം വീടുകളിൽ എത്തിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു

മാനസികരോഗം നേരിടുന്ന കുടുംബങ്ങളുടെ സംരക്ഷണം

ഒരു കുടുംബത്തിൽ തന്നെ ഒന്നിൽ കൂടുതൽ അംഗങ്ങൾ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാറുണ്ട്.ഇവരെ ഒരു കുടുംബചുറ്റുപാടിൽ സംരക്ഷിക്കുവാൻ പ്രയാസമായതിനാൽ ഞങൾ ഏറ്റെടുക്കുന്നു.കൂടാതെ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന മകനേയോ മകളേയോ അമ്മയേയോ അച്ഛനേയോ സംരക്ഷിക്കുവാൻ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളെ ഒരു കുടകീഴിൽ എന്നപോലെ ഒരുമിച്ച് താമസിപ്പിക്കുവാനും ഒരു വീടുപോലെ എല്ലാ സൗകര്യങ്ങളും നൽകി ശിശ്രുഷിപ്പിക്കുവാനും NMPC trust അതീവ ശ്രദ്ധ നൽകുന്നു.മറ്റാരും സഹായിക്കാനില്ലാത്ത ഇവരുടെ പൂർണ സംരക്ഷണം ഞങ്ങൾ ഏറ്റെടുക്കുന്നു

ദമ്പതിമാരുടെ സംരക്ഷണം

മക്കളില്ലാത്തതും രോഗികളുമായ വൃദ്ധദമ്പതിമാരുടെ പൂർണ്ണ സംരക്ഷണം ഞങ്ങൾ ഏറ്റെടുക്കുന്നു.

ഒറ്റപ്പെട്ട അമ്മമാരുടെ സംരക്ഷണം അവരുടെ വീടുകളിൽ തന്നെ

വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന മക്കളില്ലാത്ത വിധവകളായ അമ്മമാരെയും അവരുടെ വീടുകളിൽ തന്നെ nmpc trust സംരക്ഷിക്കുന്നുണ്ട് .nmpc കുടുംബത്തിന്റെ എല്ലാവിധ സഹായവും ജീവിതാവസാനം വരെയുള്ള സംരക്ഷണവും നൽകുന്നതിൽ ഞങ്ങൾ അതീവ ശ്രദ്ധ പുലർത്തുന്നു.

സ്വയം തൊഴിൽ സംരംഭം

കുടുംബാംഗങ്ങളെ സ്വയം പര്യാപ്തമാക്കാൻ വേണ്ടിയുള്ള സംരംഭം. ന്യൂ മലബാർ കുടുംബത്തിലെ അന്തേവാസികൾ ഏറ്റവും മാന്യമായ രീതിയിൽ ജീവിതം നയിക്കാനും ഒരു വേദി ഒരുക്കുന്നതിനുമായി ടൈലറിംഗ്, കൃഷി ഫാം, ഡയറിഫാം, കരകൗശല നിർമ്മാനം, ഫണിച്ചർ വർക്ക് തുടങ്ങിയ യൂണിറ്റുകൾ സ്ഥാപിച്ചു.

കല, സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കൽ

മാനസിക ഉല്ലാസമാണ് ഏതൊരു രോഗത്തിനും ഉത്തമമായ മരുന്ന്.അന്തേവാസികളുടെ മാനസികമായ ഉല്ലാസത്തിന്ന് NMPC കുടുംബം അതീവ പ്രാധാന്യം നൽകുന്നു.ആഴ്ചയിൽ ഒരിക്കൽ അന്തേവാസികളെ ഉൾക്കൊള്ളിച് കൊണ്ട് കലാവിരുന്ന് നടക്കുന്നു.കൂടാതെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു.ശുചിത്വ ബോധവത്കരണ പരിപാടികൾ,ആരോഗ്യ സെമിനാറുകൾ,ജീവിത ശൈലി രൂപ നിർണായ ക്യാമ്പ് etc തുടങ്ങിയവയും നടത്തുന്നു.സന്ദർശത്തിനായ് വരുന്ന വിവിധ സംഘടനകൾ,സ്കൂൾ കോളേജ് വിത്യാർത്ഥികൾ തുടങ്ങിയവർ നാടകം cultural പ്രോഗ്രാം എന്നിവയും അവതരിപ്പിക്കുന്നു.ഇത് NMPC കുടുംബാന്ഗങ്ങൾ മാനസിക ഉല്ലാസം പ്രാധാന്യം ചെയ്യുന്നതിനുകാരണമാകുന്നു.

മാനസിക വിശ്രമത്തിനുള്ള പ്രവർത്തനങ്ങൾ

മാനസിക രോഗികളുടെ മാനസിക ഉല്ലാസത്തിന് മലബാർ ട്രസ്റ്റ് അവരവരുടെ അഭിരുചിക്കനുസരിച്ചുളള ബോട്ടിൽ ആർട്ട്, പേപ്പർ ഫ്ളവേർസ്, ക്ലേ മോഡൽ തുട ങ്ങിയവ നിർമ്മിക്കാൻ പഠിപ്പിക്കുന്നു.

ഉണർവ്വ് പദ്ധതി

യോഗയിലൂടെ ആരോഗ്യം പ്രദാനം ചെയ്യുന്ന എന്ന ലക്ഷ്യത്തോടെ മലബാർ ട്രസ്റ്റ് കുടുംബത്തിൽ ആരംഭിച്ച പദ്ധതിയാണ് ഉണർവ്. ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചാണ് ഇൗ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. അന്തേവാസികളുടെ മാനസിക പിരിമുറുക്കം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയവയെ മരുന്നുകളൊന്നുമില്ലാതെ ചിട്ടയായ പരിശീലനത്തിലൂടെ നിയന്ത്രിച്ചു നിർത്തുന്നതോടൊപ്പം ഇതിലൂടെ മലബാർ ട്രസ്റ്റ് കുടുംബാംഗങ്ങൾക്ക് മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്നു.

പ്രതീക്ഷ പദ്ധതി

മലബാർ ട്രസ്റ്റ് കുടുംബാംഗങ്ങളുടെ പിറന്നാളിനോടനുബന്ധിച്ച് വൃക്ഷതൈ നടുന്ന പദ്ധതിയാണ് പ്രതീക്ഷ.

കൃഷി

അശരണരെ മാറ്റി നിർത്താതെ അവർക്ക് സ്വയംതൊഴിൽ, കൃഷി, എന്നിവ ചെയ്ത് ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. കീടനാശിനി തളിക്കാത്ത പച്ചക്കറികൾ മലബാർ ട്രസ്റ്റ് കുടുംബത്തിൽ ഉൽപാദിപ്പിക്കുന്നു. ബയോപ്ലാന്റ് വഴി ലഭിക്കുന്ന സ്ളറിയാണ് പ്രധാന വളം. പശുപരിപാലനത്തിനും മറ്റു വളർത്തു മൃഗങ്ങളുടെ പരിപാലനത്തിനും മലബാർ ട്രസ്റ്റ് കുടുംബാംഗങ്ങൾ തന്നെയാണ് മേൽനോട്ടം വഹിക്കുന്നത്.

സാക്ഷരത മിഷൻ

സാക്ഷരത മിഷൻ പ്രായം, ജാതി, മതം എന്നിവ പരിഗണിക്കാതെ തന്നെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മലബാർ ട്രസ്റ്റ് അതീവ പ്രാധാന്യം നൽകുന്നു. അന്തേവാസികളുടെ മാനസിക ഉല്ലാസം ലക്ഷ്യം വെച്ചുകൊണ്ട് കമ്പ്യൂട്ടറിന്റെ ബേസിക് വിവരങ്ങൾ അന്തേവാസികളെ പഠിപ്പിക്കുന്നു. ഇവ വളരെ ആകാംക്ഷയോടെ മലബാർ ട്രസ്റ്റ് കുടുംബാംഗങ്ങൾ സ്വാഗതം ചെയ്തു.

തെറാപ്പി

അംഗവൈകല്യം സംഭവിച്ചവർ അപകടങ്ങൾ മൂലം ശാരീരിക അവശതകൾ നേരിടുന്നവർ എന്നിങ്ങനെ ഉള്ളവരെ ആയുർവേദ സിദ്ധ പ്രകാരം തെറാപ്പി ചെയ്ത് മെച്ചപ്പെട്ട ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ മലബാർ ട്രസ്റ്റ് ചെയ്തുവരുന്നു. കൺമുൻപിൽ കാണുന്ന വേദനയനുഭവിക്കുന്ന എല്ലാവരേയും സ്വീകരിക്കുവാൻ സാധിക്കുന്ന ഒരു ഭവനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. തന്റെ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണത്തിനായി കെഞ്ചുമ്പോള സമൂഹം ഭ്രാന്തനെന്നു ചിത്രീകരിച്ച് ആട്ടിയോടിക്കുന്ന ജീവനുകളെയും, വികലാംഗരെയും വാർദ്ധക്യത്തിൽ ഒറ്റപ്പെറ്റുപോകുന്നവരെയും ചേർത്തുപിടിച്ചുകൊണ്ട് അവരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ഒരു ഭവനമാണ് ഞങ്ങളുടെ സ്വപ്നം. ഒരു കൂട്ടം സുമനസ്സുകളുടെ സഹായം കൊണ്ടാണ് മലബാർ ട്രസ്റ്റ് കുടുംബം മുന്നോട്ട് പോകുന്നത്. നിരാലംബരായ കുറേ മനുഷ്യർക്ക് മികച്ച പരിചരണവും ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും നൽകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതിന് താങ്കളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Your Contribution Can Make World Better!

Please remember us in your prayers and extend your hand of generosity to power our activities.