ന്യൂ മലബാർ പുനരധിവാസ കേന്ത്രത്തിലേക്ക് സ്വാഗതം. കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മടികൈ ഗ്രാമ പഞ്ചായത്തിലെ മലപ്പച്ചേരി എന്ന ഗ്രാമത്തിലാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് എന്ന NMPC കുടുംബം സ്ഥിതിചെയ്യുന്നത്.അനാഥർ, വൃദ്ധർ, വികലാങ്കർ, മാനസിക രോഗികൾ, കാഴ്ചയില്ലാത്തവർ, ബധിരരും ഊമയുമായിട്ടുള്ളവർ, തെരുവുകളിൽ അഭയം തേടിയിരുന്നവർ, പലതരം ദുരിതം അനുഭവിക്കുന്നവർ, എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവർ തെരുവുകളിൽ നയിക്കളോടൊപ്പമിരുന്ന് ഒരു നേരത്തെ വിശപ്പടക്കുന്നവർ, ആത്മഹത്യ പ്രവണതയുള്ളവർ, കിടപ്പു രോഗികൾ തുടങ്ങിയ വേതന ജനകമായ ജീവിതങ്ങൾക് തണലാകുന്ന സ്ഥാപനമാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ്.
2003 ൽ ആരംഭിച്ച ഈ സ്ഥാപനം കഴിഞ്ഞ 18 വർഷം കൊണ്ട് 1803 ജീവിതങ്ങൾക് അഭയമായി. നിലവിൽ 115 അന്തേവാസികൾ ഉള്ള ഈ സ്ഥാപനത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. സ്നേഹമെന്ന മതത്തിൽ എല്ലാവരും അവരവരുടെ വിശ്വാസത്തിൽ സംതൃപ്തിയോടെ ഇവിടെ ജീവിക്കുന്നു. മാനസികവും ശാരീരികവുമായി തളർന്നവർക് താങ്ങായി നില്കുന്നത് ശാരീരിക വൈകല്യമുള്ള 75 % വികലാങ്കനായ ചാക്കോയാണ്. 7 വർഷക്കാലമായി കാസറഗോഡ് ജില്ലയിലെ ബേക്കലം പള്ളിക്കരയിൽ ഒരു വാടകകെട്ടിടത്തിലായിരുന്നു ന്യൂ മലബാർ പുനരധിവാസ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പിന്നീട് കുടുംബസ്വത്ത് വിറ്റ് ലഭിച്ച തുക കൊണ്ട് 90 സെന്റ് സ്ഥലം കാസറഗോഡ് ജില്ലയിലെ തന്നെ മടികൈ ഗ്രാമ പഞ്ചായത്തിലെ മലപ്പച്ചേരിയിൽ വാങ്ങുകയും നല്ലവരായ ജനങ്ങളുടെ പിന്തുണയിൽ ഒരു ഭവനം പണിയുകയും ചെയ്തു.