ആരോരുമില്ലാത്ത 63കാരനായ  വിജയകമാറിന് തണലൊരുക്കി  നീലേശ്വരം മലപ്പച്ചേരിയിലെ സ്നേഹ സദനത്തിൽ ചാക്കോച്ചൻ.

ആരോരുമില്ലാത്ത 63കാരനായ വിജയകമാറിന് തണലൊരുക്കി നീലേശ്വരം മലപ്പച്ചേരിയിലെ സ്നേഹ സദനത്തിൽ ചാക്കോച്ചൻ.

തൃക്കരിപ്പൂർ: ആയ കാലങ്ങളിൽ തങ്കയം, തൃക്കരിപ്പൂർ ഭാഗങ്ങളിൽ ഹോട്ടൽ പണിയെടുത്ത് ജീവിച്ച അറുപത്തി മൂന്നുകാരനായ വിജയ കുമാറിന് ആവതില്ലാത്ത കാലത്ത് നീലേശ്വരം മലപ്പച്ചേരിയിലെ സ്നേഹ സദനത്തിൽ ചാക്കോച്ചൻ തണലൊരുക്കും.

നോക്കാൻ ആരുമില്ലാതെ, കയറിക്കിടക്കാൻ സ്ഥലമില്ലാതെ ആരുടെയെങ്കിലും വീട്ടിലെ വരാന്തകളിൽ അവരുടെ സൗജന്യത്തിൽ രാത്രി തള്ളിനീക്കവെയാണ്, ഇക്കാര്യം പറഞ്ഞ് അംഗനവാടി ടീച്ചറായ പത്മിനി മണിയറയും അധ്യാപകനായ ശ്യാംകുമാറും വാർഡ് മെമ്പറായ സീത ഗണേഷും രജീഷ് ബാബുവും ചേർന്ന് ചന്തേര ജനമൈത്രി പോലീസിൽ വിവരമറിയിക്കുന്നത്.

കാര്യങ്ങൾ നേരിൽ ബോധ്യപ്പെട്ട ജനമൈത്രി പോലീസ് ചന്തേര സബ് ഇൻസ്പെക്ടർ എം വി ശ്രീ ദാസൻ്റെ നിർദ്ദേശത്തിൽ ചന്തേര സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ ടി. തമ്പാനും ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുരേശൻ കാനവും പി.ആർ ഓമനക്കുട്ടനും ചേർന്ന് അവറോന്നൻ വീട്ടിൽ വിജയ കുമാറിനെ നീലേശ്വരം മലപ്പച്ചേരിയിലുള്ള ചാക്കോച്ചൻ്റെ സ്നേഹത്തണലിലെത്തിച്ചു.

ഓണ നാളുകളിലേക്കായുള്ള വിഭവങ്ങളും വൃദ്ധ വികലാംഗ സദനത്തിൽ ഏല്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *